അപമാനിച്ചു പുറത്താക്കിയ പോലെ, പോരാട്ടങ്ങളില്‍ പാര്‍ട്ടി ഒപ്പം നിന്നില്ല; അതൃപ്തിയുമായി ചെന്നിത്തല

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 28 മെയ് 2021 (16:24 IST)

പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയതില്‍ അപമാനിതനായെന്നാണ് ചെന്നിത്തല പറയുന്നത്. മാറ്റുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സ്വയം പിന്മാറാന്‍ തയ്യാറായിരുന്നു എന്നാണ് ചെന്നിത്തലയുടെ വിശദീകരണം. അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ചെന്നിത്തല കത്ത് നല്‍കി. സര്‍ക്കാരിനെതിരായ പോരാട്ടങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും ചെന്നിത്തലയ്ക്ക് പരാതിയുണ്ട്.

വീണ്ടും പ്രതിപക്ഷ നേതാവ് ആകാന്‍ അവസരം ലഭിക്കുമെന്നായിരുന്നു ചെന്നിത്തല വിചാരിച്ചിരുന്നത്. എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും തന്നെ പിന്തുണയ്ക്കുമെന്നായിരുന്നു ചെന്നിത്തല അവസാനം വരെ വിചാരിച്ചിരുന്നത്. എന്നാല്‍, ഐ ഗ്രൂപ്പിലെ എംഎല്‍എമാര്‍ പോലും ഹൈക്കമാന്‍ഡിനു മുന്നില്‍ നേതൃമാറ്റം വേണമെന്ന് നിലപാടെടുത്തു. ഇത് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടിയില്‍ നിന്നു പോലും തന്നെ അപമാനിതനാക്കി ഇറക്കിവിടാന്‍ നീക്കം നടന്നതായാണ് ചെന്നിത്തല പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :