കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത സുധാകരന്

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 27 മെയ് 2021 (14:44 IST)

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുമ്പോള്‍ തല്‍സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കെ.സുധാകരന്. പി.ടി.തോമസ്, ബെന്നി ബെഹനാന്‍, കെ.മുരളീധരന്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സുധാകരെ അധ്യക്ഷനാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന്‍ വരണമെന്നുള്ള വികാരം ഹൈക്കമാന്‍ഡ് കണക്കിലെടുക്കും. സാമുദായിക സമവാക്യങ്ങളും സുധാകരന് അനുകൂലമാണ്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിട്ടേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും വരെ തുടരാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഹൈക്കമാന്‍ഡിന് അയച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :