തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 15 ജൂണ്‍ 2016 (12:02 IST)
ഒറ്റപ്പാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്‌ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല രംഗത്ത്. ഒരു എംഎല്‍എ ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് ആരും ധരിക്കരുത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തില്‍ കൃത്യവും, വ്യക്തവുമായ നടപടികള്‍ ഉണ്ടായേ തീരൂ. ആക്രമണം നടത്തിയ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് പിഴവുണ്ടായി. അക്രമികള്‍ക്കെതിരെ കൈക്കൊണ്ടില്ലെങ്കില്‍ ഇത്തരം അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നെല്ലായില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസിലും പ്രദേശത്ത് ആക്രമം അഴിച്ചു വിട്ട കേസിലും പിടിയിലായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കുന്നതിന് എത്തിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ആര്‍എസ്എസ് ജില്ലാ പ്രചാരകും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ വിഷ്‌ണു,
നെല്ലായം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, മോനു എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കി.