തിരുവനന്തപുരം|
rahul balan|
Last Modified വ്യാഴം, 9 ജൂണ്‍ 2016 (13:13 IST)
അഞ്ജു ബോബി ജോര്‍ജിന്റെ പരാതി സാക്ഷര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും കായിക മന്ത്രി ഇ പി ജയരാജന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ കായിക മന്ത്രി മാപ്പ് പറയണം. അഞ്ജു ബോബി ജോര്‍ജിനെ പോലൊരു പ്രതിഭയുടെ
മഹത്വം തിരിച്ചറിയാന്‍ കഴിയാത്ത കായികമന്ത്രിക്ക് കായികലോകവുമായി യാതൊരു ബന്ധവുമില്ല എന്ന് മുന്‍കാല പ്രവത്തികളിലൂടെ തെളിയിച്ചിട്ടുണ്ട് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ കാണാനെത്തിയതായിരുന്നു അഞ്ജു. സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നും തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ, കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായാണ് അഞ്ചുവിന്റെ പരാതി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം