വിവാദമായ രാമഭദ്രൻ കൊലക്കേസ്: 14 പ്രതികൾ കുറ്റക്കാർ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 25 ജൂലൈ 2024 (17:11 IST)
കൊല്ലം: രാഷ്ട്രീയമായി ഏറെ വിവാദമായ അഞ്ചല്‍ രാമഭദ്രന്‍ വധക്കേസില്‍ 14 പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അം?ഗം ബാബു പണിക്കര്‍ അടക്കം പതിനാല് പ്രതികളാണ് കുറ്റക്കാര്‍.

കേസില്‍ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അം?ഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും.

പതിനാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ വീട്ടിനുള്ളില്‍ കയറി സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2010 ഏപ്രില്‍ 10നായിരുന്നു. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. തുടക്കത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. എന്നാല്‍ രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :