ഭർതൃമാതാവിനെ കൊന്ന മരുമകൾക്ക് ജീവപര്യന്തം

എ കെ ജെ അയ്യർ| Last Modified ബുധന്‍, 17 ജൂലൈ 2024 (21:14 IST)
കാസര്‍കോട്: ഭര്‍തൃമാതാവിനെ ക്രൂരമായി കൊന്ന മന്ദമകളെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. കേസിലെ പ്രതിയായ കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.കൊളത്തൂര്‍ ചേപ്പിനടുക്ക സ്വദേശിയായ അമ്മാളു അമ്മയെ (65)യാണ് അംബിക കഴുത്തില്‍ കൈ കൊണ്ട് ഞെരിച്ചതു കൂടാതെ തലയിണ
കൊണ്ട് മുഖത്ത് അമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തില്‍ ചുറ്റിയും കൊലപ്പെടുത്തിയതായാണ് കേസ്. 2014 സെപ്തംബര്‍ 16 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


വീടിന്റെ ചായ്പില്‍ അമ്മാളു അമ്മയെ തുങ്ങിമരിച്ച നിലയിലാണ് കണ്ടത്. എന്നാല്‍ ഇവരുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും തുടക്കത്തില്‍ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ അമ്മാളു അമ്മയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചായ്പില്‍ കെട്ടിത്തൂക്കിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അമ്മാളു അമ്മയുടെ പേരില്‍ ഉണ്ടായിരുന്ന 70 സെന്റ് സ്ഥലം വിറ്റ് മകള്‍ കമലാക്ഷന്റെയും മരുമകള്‍ അംബികയുടെയും പേരില്‍ മറ്റൊരു സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ഈ സ്ഥലം തന്റെ പേരില്‍ മാറ്റണമെന്ന് പറഞ്ഞു നടന്ന വഴക്കാണ് കൊലപാതകത്തിനു കാരണം കണ്ടെത്തി. മകന്‍ കമലാക്ഷനെയും കൊച്ചുമകന്‍ ശരത്തിനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും കോടതി ഇവരെ വെറുതെ വിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :