1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajamala land slide

രാജമല മണ്ണിടിച്ചില്‍ ദുരന്തം: ദുരിതബാധിതര്‍ക്കെല്ലാം വീടുവച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

Rajamala
രാജമല മണ്ണിടിച്ചില്‍ ദുരന്തത്തിലെ ദുരിതബാധിതര്‍ക്കെല്ലാം വീടുവച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കൂടാതെ തൊഴിലാളികളുടെ കമ്പനിയില്‍ നിന്നുള്ള സഹായവും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തെക്കുറിച്ച് രാഷ്ടപതി വിളിച്ച് അന്വേഷിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു.
അടുത്ത ലേഖനം
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്