ടിക്‌ടോക്കിൽ റിലയൻസ് നിക്ഷേപം നടത്തിയേക്കും, ഇരു കമ്പനികളും ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2020 (11:57 IST)
ടിക്‌ടോക്കിന്റെ പാരന്റ് കമ്പനിയായ ബൈറ്റ്ഡാൻസ് നിക്ഷേപത്തിനായി റിലയൻസ് ഇൻഡസ്ട്രീസിനെ സമീപിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ ബിസിനസിൽ റിലയൽസുമായി സഹകരണത്തിലെത്തുകയാണ് ബൈറ്റ്ഡാൻസിന്റെ ലക്ഷ്യം. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മിൽ ചർച്ച നടത്തിയതായി ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം ഇരുകമ്പനികളും സ്ഥിരീകരിച്ചിട്ടില്ല.

രാജ്യത്ത് പ്രവർത്തനം നിരോധിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ടിക്‌ടോക്കിനുണ്ടായത്. അമേരിക്കയും നിയന്ത്രണം കടുപ്പിച്ചതോടെ ആഗോള തലത്തിൽ തന്നെ ടിക്‌ടോക് വലിയ പ്രതിസന്ധിയിലായി. ഈ പ്രശ്നം പരികരിയ്ക്കുന്നതിനായി. അതത് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളുമായി സഹകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ബൈറ്റ്ഡാൻസ്. ടിക്‌ടോക്കിന്റെ അമേരിക്കയിലെ ബിസിനസ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടിക്‌ടോക്കിന്റെ ബിസിനസിൽ പങ്കാളികളാകാൻ ട്വിറ്റർ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :