ട്രാൻസ്‌പാരന്റ് സ്മാർട്ട് ടിവി വിപണിയിലെത്തിച്ച് ഷവോമി !

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2020 (13:30 IST)
ടെലിവിഷനുകളിലും വ്യത്യസ്തമായ പുത്തൻ പരീക്ഷണങ്ങൾ നടക്കുകയാണ്. ഇപ്പോഴിതാ എറെ വ്യത്യസ്തമായ ട്രാൻസ്പാരന്റ് ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ഷവോമി. 55 ഇഞ്ചിന്റെ ട്രാൻസ്‌പാരന്റ് ടിവിയാണ് ഷവോമി പുറത്തിറക്കിയറിയ്ക്കുന്നത്. ചൈനീസ് വിപണിയിലാണ് ട്രാൻസ്‌പാരന്റ് ടെലിഷൻ പുറത്തിറക്കിയിരിയ്ക്കുന്നത്. ലക്ഷങ്ങൾ തന്നെ ഇതിന് വില വരും. എംഐ ടീവി ലക്സ് ട്രാൻസ്പാരന്റ് എഡിഷൻ എന്നാണ് ടീവിയുടെ പേര്

1920 x 1080 പിക്സൽ റെസലൂഷനിലുള്ള ഒഎൽഇഡി പാനലാാണ് ടെലിവിഷനുള്ളത്. 3 ജിബി, 32 ജിബി സ്റ്റോറേജിലാണ് ഇതിനെ ഒരുക്കിയീയ്ക്കുന്നത്. മീഡിയടെക്കിന്റെ 9650 പ്രൊസസറാണ് ട്രാൻസ്‌പാരന്റ് സ്മാർട്ട് ടിവിയ്ക്ക് കരുത്ത് പകരുന്നത്. ട്രാൻസ്പാരന്റ് സ്മാർട്ട് ടിവിയെ ഇന്ത്യൻ വിപണിയിലെത്തിയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. 5 ലക്ഷത്തിന് മുകളീലാണ് ട്രാൻസ്പാരന്റ് ടെലിവിഷന് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :