സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 മെയ് 2022 (11:15 IST)
ഏറ്റുമാനൂര്‍ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കോട്ടയം പാതയില്‍ ഇന്ന് പകല്‍ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍
മൂന്ന് മണിക്കൂര്‍ മുതല്‍ ആറ്
മണിക്കൂര്‍ വരെയാണ് നിയന്ത്രണം. പുലര്‍ച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നാളെ മുതല്‍ 29 വരെ പൂര്‍ണമായി റദ്ദാക്കി. കോട്ടയംനിലമ്പൂര്‍ എക്‌സ്പ്രസ് ഇന്ന് മുതല്‍ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസ് ഇന്ന് മുതല്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.