അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
- സംസ്ഥാന വ്യാപകമായി കെ.എസ്.ആര്.ടി.സി. പണിമുടക്ക്; ജനം വലയുന്നു
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
- ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്; നെടുമങ്ങാട്ടെ ഹോട്ടല്‍ അടപ്പിച്ചു
- സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കണമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്
ഭരണകക്ഷി സംഘടനയായ എഐടിയുസിയും കെഎസ്ആര്‍ടിസി പണിമുടക്കില്‍; പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചപരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. ഭരണകക്ഷി സംഘടനയായ എഐടിയുസി പണിമുടക്കില്‍ പങ്കെടുക്കും.
അതേസമയം പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. ശമ്പളം ലഭിക്കണമെന്നതാണ് ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്.