കോളിവുഡിലേക്ക് മഞ്ജുവിന്റെ രണ്ടാം വരവ്, നായകനാകാന്‍ അജിത്ത്, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 മെയ് 2022 (10:54 IST)

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്. ഇത്തവണ കോളിവുഡിലെത്തുന്നത് അജിത്തിന്റെ നായികയാകാന്‍.തല 61 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

വൈകാതെതന്നെ മഞ്ജു ടീമിനൊപ്പം ചേരും.അജിത് നെഗറ്റീവ് റോളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.വലിമൈ ഒരുക്കിയ എച് വിനോദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.ശരീരഭാരം കുറയ്ക്കാന്‍ അജിത്ത് കേരളത്തിലെത്തിയിരുന്നു.

ധനുഷ് നായകനായ അസുരനിലൂടെയാണ് മഞ്ജുവാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.മേരി ആവാസ് സുനോ മഞ്ജുവിന്റെതായി അടുത്തത് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :