അനുബന്ധ വാര്‍ത്തകള്‍
- റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
- ഭരണകക്ഷി സംഘടനയായ എഐടിയുസിയും കെഎസ്ആര്‍ടിസി പണിമുടക്കില്‍; പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
- കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
- കേരളത്തില്‍ മേയ് 10 വരെ കനത്ത മഴ; കാരണം ന്യൂനമര്‍ദ്ദം
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമാകും. കൂടാതെ വരുന്ന 48 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. അടുത്ത മൂന്നുമണിക്കൂറില്‍ സംസ്ഥാനത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.