അനുബന്ധ വാര്‍ത്തകള്‍
- പശ്ചിമ രാജസ്ഥാന്, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും
- സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
- ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യുന മര്‍ദ്ദം: അടുത്ത ഏഴുദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 24 &25 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
അതേസമയം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.