1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Six Year old Girl Murder

പീഡനശ്രമത്തെ എതിര്‍ത്ത ഒന്നാം ക്ലാസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൊലപ്പെടുത്തി

Six Year Old
പീഡനശ്രമത്തെ എതിര്‍ത്ത ഒന്നാം ക്ലാസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പലായ 55കാരന്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ ദാഹോര്‍ ജില്ലയിലാണ് സംഭവം. ആറു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ഉള്ള ശ്രമത്തെ എതിര്‍ത്ത ആറു വയസ്സുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ ഗോവിന്ദ് നട്ട് (55) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 
 
കൊലപാതകത്തിന് ശേഷം മൃതദേഹം സ്‌കൂള്‍ കോമ്പൗണ്ടിലും കുട്ടിയുടെ ചെരിപ്പും ബാഗും ക്ലാസ് മുറിക്ക് സമീപവും ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ന്യുന മര്‍ദ്ദം: അടുത്ത ഏഴുദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത