അനുബന്ധ വാര്‍ത്തകള്‍
- 2018ന് ശേഷം വിദേശരാജ്യങ്ങളില്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടതായി കേന്ദ്രം
- സാരിയില്‍ മനോഹരിയായി നവ്യ നായര്‍, ചിത്രങ്ങള്‍ കാണാം
- കര്‍ണാടകയില്‍ റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- വലിയ സ്ത്രീധനം ചോദിച്ചു വിവാഹം ഒഴിവാക്കാനായിരുന്നു റുവൈസിന്റെ ശ്രമം; ഷഹനയുടെ ആത്മഹത്യക്കുറിപ്പ് നിര്‍ണായകമാകുന്നു
- പറവൂരിലെ നവകേരള സദസിന് വന്‍ ജനാവലി; സതീശന്റെ വെല്ലുവിളിക്ക് പിണറായിയുടെ മറുപടി
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴ സാധ്യത. ഡിസംബര്‍ 8 മുതല്‍ 10 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.