അനുബന്ധ വാര്‍ത്തകള്‍
- പൂജ ബമ്പർ: 12 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം
- ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി എത്തിയത് 37,848 ഭക്തര്‍; കാനനപാതയില്‍ വന്യജീവി ശല്യം ഇല്ല
- 28ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ മുതല്‍
- തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതി പൊലീസുദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
- തൃശൂരില്‍ സ്കൂളില്‍ കയറി വെടിയുതിര്‍ത്ത് പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവ്
സംസ്ഥാനത്ത് ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
അതേസമയം ഇന്ന് മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.