1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

കോമോറിന്‍ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Rain
കോമോറിന്‍ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ശക്തമായ വടക്ക് - കിഴക്കന്‍ കാറ്റ് തെക്കേ കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ  മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബര്‍ 22 മുതല്‍ 24 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
അതേസമയം ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന : ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ