അനുബന്ധ വാര്‍ത്തകള്‍
- ആകെ തകര്‍ന്നുപോയി, ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥ,അന്ന് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് അഹാന
- ദിലീപിന് 56-ാം പിറന്നാള്‍, വഴിയരികില്‍ വിശന്നിരിക്കുന്നവര്‍ക്കായി ഭക്ഷണപ്പൊതികളുമായി ആരാധകര്‍
- 'പെണ്ണിനെ കേറി പിടിച്ചെന്ന് അവര്‍ക്ക് പറയാം';അറസ്റ്റില്‍ പ്രതികരണവുമായി വിനായകന്
- എത്ര വയസ്സുണ്ട് ഷറഫുദ്ദീന് ? ഇന്ന് നടന്റെ പിറന്നാള്‍
- ലഗേജില്‍ ബോംബുണ്ട്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയില്‍
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാല്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.