അനുബന്ധ വാര്‍ത്തകള്‍
- ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് മറവി രോഗത്തെ തടയും!
- ഈ പ്രായമാണ് സ്ത്രീകള്‍ക്ക് പ്രസവത്തിന് അനിയോജ്യം
- കുട്ടികളില്‍ 285 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളത്, ഇക്കാര്യങ്ങള്‍ അറിയണം
- ലാലുവിനെ കണ്ടു,ഒരുമിച്ചു ഭക്ഷണം കഴിച്ചു, 'നേര്' സെറ്റില്‍ എംജി ശ്രീകുമാര്‍
- കീര്‍ത്തി സുരേഷിന് കല്യാണം ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അച്ഛന് ജി.സുരേഷ് കുമാര്‍
മധ്യപ്രദേശിന് മുകളില്‍ ശക്തികൂടിയ ന്യുന മര്‍ദ്ദം; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
ശക്തികൂടിയ ന്യുന മര്‍ദ്ദം മധ്യപ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസത്തിനുള്ളില്‍ ഗുജറാത്ത്- രാജസ്ഥാന്‍ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തൃശ്ശൂര്‍ ജില്ലയില്‍ മിതമായ മഴയ്ക്കും, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.