കീര്‍ത്തി സുരേഷിന് കല്യാണം ആയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അച്ഛന്‍ ജി.സുരേഷ് കുമാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (12:04 IST)
പലതവണ നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തിമായാണ് വിവാഹം എന്നാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് കീര്‍ത്തിയുടെ അച്ഛന്‍ ജി. സുരേഷ് കുമാര്‍ പറഞ്ഞു. ഈ വാര്‍ത്തയും യാതൊരു സത്യവും ഇല്ലെന്നും ദയവുചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 
അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യം അല്ലെന്നും ഇങ്ങനെ മറ്റു ചിലരുടെ പേരുകളുമായി ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെന്നും ഇതില്‍ സത്യമില്ലെന്നും ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 
 
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി കീര്‍ത്തി സുരേഷ് കടന്നുപോകുന്നത്. തുടരെ വിജയ ചിത്രങ്ങളില്‍ നേടിയ താരം പ്രതിഫലം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ആണെന്നാണ് വിവരം. തമിഴില്‍ മാമന്നന്‍ 50 കോടിയിലേറെ കളക്ഷന്‍ നേടിയപ്പോള്‍ തെലുങ്ക് ചിത്രമായ ദസറയും നിര്‍മ്മാതാവിന് ലാഭമുണ്ടാക്കി കൊടുത്തു. ഇതോടെ കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ന്നു.സാധാരണ ഒരു സിനിമയ്ക്കായി രണ്ടുകോടി രൂപയാണ് കീര്‍ത്തി സുരേഷ് വാങ്ങാറുള്ളത്. എന്നാല്‍ ഇപ്പോള്‍ നടി പ്രതിഫലം ഇരട്ടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :