കെ ആര്‍ അനൂപ്|
Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (15:06 IST)
കാലങ്ങള്‍ക്കുശേഷം ഉറ്റസുഹൃത്ത് മോഹന്‍ലാലിനെ കണ്ട സന്തോഷത്തിലാണ് ഗായകന്‍ എംജി ശ്രീകുമാര്‍. നിലവില്‍ നടന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നേര് എന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.'ഒരുപാട് മാസങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ സ്വന്തം ലാലുവിനെ കണ്ടു. ഒരുപാട് സംസാരിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഓര്‍മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ... ലവ് യൂ ലാലു' എന്ന അടിക്കുറിപ്പോടെയാണ് എംജി ശ്രീകുമാര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.