അനുബന്ധ വാര്‍ത്തകള്‍
- ജ്യോതികയല്ല നായിക, വിജയ് ചിത്രത്തില്‍ നിന്നും നടിയെ മാറ്റി, പകരം എത്തുന്നത് മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം
- 'അമ്മയാകുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ ഒന്നിനും കിട്ടില്ല'; മകനൊപ്പം ഷംന കാസിം, ചിത്രങ്ങള്‍ കാണാം
- നിപ വൈറസ് ബാധ: രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിക്കും
- നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
- എന്റെ ഭൂമി: റവന്യൂ രജിസ്ട്രേഷന് സര്‍വേ വകുപ്പുകളുടെ ഏകീകൃത പോര്‍ട്ടല്‍ നവംബര്‍ 1ന്
തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതചുഴി; സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക സാധ്യത
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും; കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നു വീണ്ടും ശക്തി പ്രാപിച്ചു പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒഡിഷ - വടക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യത.