നിപ വൈറസ്: കോഴിക്കോട് ഏഴ് പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

രേണുക വേണു| Last Updated: ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (09:01 IST)

നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എ.ഗീത ഉത്തരവിട്ടു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.

കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1, 2, 3,, 4, 5, 12, 13, 14, 15 വാര്‍ഡുകള്‍ മുഴുവന്‍

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14 വാര്‍ഡുകള്‍ മുഴുവന്‍

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1, 2, 20 വാര്‍ഡ് മുഴുവന്‍

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3, 4, 5, 6, 7, 8, 9, 10 വാര്‍ഡ് മുഴുവന്‍

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5, 6, 7, 8, 9 വാര്‍ഡ് മുഴുവന്‍

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - 6, 7 വാര്‍ഡ് മുഴുവന്‍

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2, 10, 11, 12, 13, 14, 15, 16 വാര്‍ഡ് മുഴുവന്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :