അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് തെരുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു
- ബിഗ് ബോസില്‍ മിയ ഖലീഫയും ! മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി പ്രേക്ഷകര്‍
- കണ്ണൂരില്‍ താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് കൂട്ടിരുന്ന സ്ത്രീയെ പാമ്പുകടിച്ചു
- ആരാകും ടൈറ്റില്‍ വിന്നര്‍? ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ മുന്നില്‍ ഇയാള്‍ തന്നെ !
- 'നീല നദി' പോലെ, പതിവ് തെറ്റിക്കാതെ നടി പ്രിയ വാര്യര്‍
നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കും; ഈമാസം ഇതുവരെ ലഭിക്കേണ്ട മഴയില്‍ 55ശതമാനത്തിന്റെ കുറവ്
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ജൂണ്‍ ഒന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റര്‍ പെയ്യേണ്ടിയിരുന്നു. പെയ്തത് 126 മില്ലീമീറ്റര്‍ മാത്രം. ഞായറാഴ്ച മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.