സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 17 ജൂണ്‍ 2023 (12:27 IST)
തിരുവനന്തപുരത്ത് തെരുനായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്. ഇവര്‍ക്ക് 49 വയസ്സായിരുന്നു. ഇവര്‍ സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുകയായിരുന്നു. രണ്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി.
പിന്നാലെ ഡോക്ടര്‍മാര്‍ ഇവരെ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷണം കൊടുക്കുമ്പോള്‍ തെരുവു
നായ മാന്തിയ വിവരം ഇവര്‍ പിന്നാലെ ഡോക്ടര്‍മാരോട് പറയുകയായിരുന്നു.