സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (15:28 IST)
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വേനല്‍തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചത് വേനല്‍ചൂടിന് ആശ്വാസമായി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് മഴ ലഭിച്ചത്. പ്രധാനമായും മലയോരമേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്.

അതേസമയം ഇടിമിന്നലില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :