മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു, മനം നൊന്ത് അമ്മയും മകനും ജീവനൊടുക്കി

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (14:05 IST)
പിഞ്ചുകുഞ്ഞ് തൊണ്ടയിൽ കുടുങ്ങി മരിച്ചതിൽ മനം നൊന്ത് അമ്മയും മൂത്തമകനും ചെയ്തു. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജയുടെയും 7 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങളാണ് കിണറ്റിൽ നിന്നും കണ്ടെടുത്തത്. 2 ദിവസം മുൻപാണ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മരിച്ചത്. ഇതിൽ വലിയ മാനസിക സംഘർഷത്തിലായിരുന്നു ലിജയെന്ന് ബന്ധുക്കൾ പറയുന്നു.

ഇന്നലെ കുഞ്ഞിൻ്റെ സംസ്കാരത്തിന് ശേഷം ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജ. ഇന്ന് ബന്ധുക്കൾ രാവിലെ പള്ളിയിൽ പോയ സമയത്താണ് ലിജ മൂത്ത മകനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയത്. പള്ളിയിൽ നിന്നും തിരികെയെത്തിയ ബന്ധുക്കൾ നോക്കുമ്പോൾ ഇരുവരെയും കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :