ഐഎസ്എൽ : കുറ്റം മൊത്തം ഇവാന്, വിലക്ക് നേരിടേണ്ടി വരുമെന്ന് സൂചന

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (14:10 IST)
ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെ തുടർന്ന് മത്സരം ബഹിഷ്കരിച്ചതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചന.ബെംഗളുരുവും എടികെ മോഹൻബഗാനും തമ്മിലുള്ള ഫൈനൽ മത്സരത്തിന് ശേഷമാകും ശിക്ഷ പ്രഖ്യാപിക്കുക. ബ്ലാസ്റ്റേഴ്സ് കോച്ച് വുക്കോമനോവിച്ചിനെതിരെ കുറ്റം ചുമത്തിയ എഐഎഫ്എഫ് ക്ലബിന് നോട്ടീസ് അയച്ചതായാണ് വിവരം. ബ്ലാസ്റ്റേഴ്സും കോച്ച് ഇവാനും ഗെയിമിനെ അപകീർത്തിപ്പെടുത്തിയെന്നാണ് ഫെഡറേഷൻ്റെ വിലയിരുത്തൽ.

കോച്ചിന് നിശ്ചിതകാലം വിലക്കും ക്ലബിന് വൻ തുക പിഴയും ഉണ്ടാകുമെന്നാണ് സൂൂചന. ബെംഗളുരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന നോകൗട്ട് മത്സരത്തിനിടെ ബെംഗളുരു താരം സുനിൽ ഛേത്രിക്ക് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കും മുൻപെ ഛേത്രി ഗോൾ അനുവദിച്ചതിനെ തുടർന്നാണ് ഗ്രൗണ്ടിൽ നാടകീയമായ രംഗങ്ങളുണ്ടായി. ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കോച്ച് വുകോമാനോവിച്ച് ടീമിനെ ഗ്രൗണ്ടിൽ നിന്നും തിരികെ വിളിക്കുകയായിരുന്നു.

റഫറിയുടെ തീരുമാനം തെറ്റാണെന്നും മത്സരം വീണ്ടും നടത്തണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു. ഐഐഎഫ്എഫിന് ഇത് സംബന്ധിച്ച് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ എഐഎഫ്എഫ് തള്ളുകയും ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാകുകയും ചെയ്തിരിക്കുകയാണ്.
വലിയ പ്രതിഷേധമാണ് ഇതൊടെ ഈ തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ഉയരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :