ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മഴ ലഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (12:52 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ലഭിക്കും. അടുത്ത രണ്ടു ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. ജനുവരി 30, 31 തിയതികളില്‍ ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്.

വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. കൂടുതല്‍ മഴയും തെക്കന്‍ കേരളത്തിലാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :