അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ 26 കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
- കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു; സംസ്ഥാനത്ത് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി
- കേരളത്തില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ റെയില്‍വേ നടപടി തുടങ്ങി
- കേരള തീരത്ത് ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: മത്സ്യബന്ധനത്തിന് വിലക്ക്
- മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടി
പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ
പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ. തങ്ങളുടെ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ലെന്ന് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. കണ്ണൂരില്‍ എസ്ഡിപിഐ സംവരണ സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫൈസി. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടന്ന ജപ്തി നടപടികള്‍ കാണുമ്പോള്‍ കേരളത്തില്‍ ആദ്യമായാണ് ഹര്‍ത്താല്‍ നടന്നതെന്ന് പ്രതീതിയാണ് തോന്നുന്നത്. ഇത് വിവേചനപരമെന്ന് ഏതൊരാള്‍ക്കും തോന്നുന്ന വിധിയാണെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി അന്വേഷണ ഏജന്‍സി നേതാക്കളെ രാജ്യ വ്യാപകമായ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആയിരുന്നു ഹര്‍ത്താല്‍ നടത്തിയത്.