അഭിറാം മനോഹർ|
Last Modified ഞായര്‍, 6 മാര്‍ച്ച് 2022 (08:48 IST)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ അതിതീവ്ര ന്യൂനമർദ്ദം ശ്രീലങ്കയ്ക്ക് 310 കിലോമീറ്റർ വടക്ക് കിഴക്കായും നാഗപട്ടണത്തിന് 300 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. അതിതീവ്ര ന്യൂനമർദ്ദം തമിഴ്‌നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.