1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Heavy Rain
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യത. കേരളത്തില്‍ പരക്കെ മഴയുണ്ടാകാനാണ് സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 
 
അതേസമയം ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരദേശത്ത് മാര്‍ച്ച് 2,3 തിയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
അടുത്ത ലേഖനം
കോവിഡ് നാലാം തരംഗം വരും; നാല് മാസത്തോളം നീണ്ടുനിന്നേക്കാം, പ്രവചനം