അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമോ? കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

രേണുക വേണു| Last Modified ശനി, 5 മാര്‍ച്ച് 2022 (09:39 IST)

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദം ഇന്നലെ വൈകുന്നേരത്തോടെ ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമര്‍ദമായി. നിലവില്‍ ചെന്നൈയില്‍ നിന്ന് 420 കിമി അകലെയാണ് അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ശ്രീലങ്കയ്ക്ക് സമീപത്തുകൂടെ തമിഴ്നാട് തീരം ലക്ഷ്യമാക്കി ഈ സിസ്റ്റം മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്നു.

ചുഴലിക്കാറ്റാകുമോ?

അതിതീവ്രന്യുനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. സിസ്റ്റം കരതൊടും മുന്‍പ് ശക്തികുറയുമെന്ന്
നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അന്തരീക്ഷ ഘടകങ്ങള്‍ നിലവില്‍ ചുഴലിക്കാറ്റാകാന്‍ പര്യാപ്തമായ ഊര്‍ജം നല്‍കില്ലെന്നാണ് നിഗമനം.

അതേസമയം, ചുഴലിക്കാറ്റ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹവായിയിലെ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ സൂചിപ്പിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :