അനുബന്ധ വാര്‍ത്തകള്‍
- പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍
- എംഎസ്സി ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു
- സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു; വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം
- മഴ ഭീഷണി: സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ അവധി
- കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരങ്ങള്‍: അപേക്ഷിക്കേണ്ടത് ഇങ്ങനെ
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴ, മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. വ്യാഴാഴ്ച മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെ എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
വെള്ളിയാഴ്ച ഇടുക്കി,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും തെക്ക് പടിഞ്ഞാറന്‍ അംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. മണ്‍സൂൂണ്‍ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും മാറി തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറിനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നതാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.