സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 11 ജൂലൈ 2023 (18:52 IST)
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്
2023 ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ് .സി നേഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിംഗ് മാത്രം പാസായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമുണ്ട് .എന്നാല്‍ ബിഎസ് .സി നേഴ്‌സിങ് ,പോസ്റ്റ് ബി എസ് സി നഴ്‌സിംഗ് എന്നിവ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം നിര്‍ബന്ധമില്ല. ഉയര്‍ന്ന പ്രായപരിധി 39 വയസ്സായിരിക്കും.
1985 ജനുവരി 1 ന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
2023 സെപ്റ്റംബര്‍ മാസത്തിലാകും ഇന്റര്‍വ്യൂ നടക്കുക. ആദ്യഘട്ടങ്ങളിലേതുപോലെ നാലാം
ഘട്ടത്തിലും 300 നഴ്‌സുമാര്‍ക്കാണ് അവസരം.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org, www.nifl.norkaroots.org
എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. മലയാളികളായ നഴ്‌സുമാര്‍ക്ക് മാത്രമാകും ട്രിപ്പില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിചയം 2023 ഡിസംബര്‍ മാസം ആരംഭിക്കുന്നതാണ്. മൂന്നു ഘട്ടങ്ങളിലായി ആകെ 800 നഴ്‌സുമാര്‍ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന
നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)
ബന്ധപ്പെടാവുന്നതാണ്.