സുധാകരനെ കെപിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (07:49 IST)

കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെപിസിസി തലപ്പത്തേക്ക് സുധാകരനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം എംപിമാരുടെയും എംഎല്‍എമാരുടെയും പിന്തുണ സുധാകരനുണ്ട്. മറ്റ് പ്രതിഷേധങ്ങളെയൊന്നും ഹൈക്കമാന്‍ഡ് കാര്യമായെടുക്കുന്നില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് സ്വന്തം താല്‍പര്യമനുസരിച്ച് പ്രഖ്യാപിച്ചതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഹൈക്കമാന്‍ഡ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രം കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് സുധാകരന്റെ തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :