അനുബന്ധ വാര്‍ത്തകള്‍
- മൂന്നാം തരംഗം കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ല, കോവിഡ് കുറച്ചുകാലം ഉണ്ടാകും: മുഖ്യമന്ത്രി
- 'കള' ഇനി ആഹ ഒ.ടി.ടി പ്ലാറ്റ്ഫോമിലും കാണാം:ടോവിനോ തോമസ്
- 'ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുന്നു',ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് സമാന്ത
- 777 ചാര്‍ളി ടീസറിന് 43 ലക്ഷത്തിലേറെ കാഴ്ചക്കാര്‍,മലയാളതാരങ്ങള്‍ക്കും സംവിധായകര്‍ക്കും നന്ദി പറഞ്ഞ് രക്ഷിത് ഷെട്ടി
- മുളകുവെള്ളം കണ്ണിലൊഴിച്ചു, മൂത്രം കുടിപ്പിച്ചു, ബെല്‍റ്റ് കൊണ്ട് അടിച്ചു; യുവതിയോട് ഒരു സൈക്കോയെ പോലെ പെരുമാറി മാര്ട്ടിന് ജോസഫ്
കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റ്
കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മറ്റുപേരുകളൊന്നും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോണ്‍ഗ്രസില്‍ നിന്നു ബഹുഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും സുധാകരനെ പിന്തുണച്ചതായാണ് വിവരം. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരെയും പിന്തുണച്ചില്ല. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ട്.