ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു, റിമാന്‍ഡില്‍ തുടരും

Kozhikode Man Suicide Moral Policing, Deepak Suicide, Justice For Deepak, ദീപക്, ആത്മഹത്യ, കോഴിക്കോട് കേസ്, വീഡിയോ ദീപക്, ജസ്റ്റിസ് ഫോര്‍ ദീപക്
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 ജനുവരി 2026 (17:00 IST)
കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി റിമാന്‍ഡില്‍ തുടരും.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി ശരിവച്ചു. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തേണ്ടതിനാല്‍ പ്രതിയെ വിട്ടയക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :