അഭിറാം മനോഹർ|
Last Modified ഞായര്‍, 30 നവംബര്‍ 2025 (08:33 IST)
ലൈംഗികാതിക്രമ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റ് ചെയ്യുന്നതില്‍ കോടതി തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെങ്കിലും രാഹുല്‍ എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അതേസമയം വെള്ളിയാഴ്ച രാഹുല്‍ അഭിഭാഷകന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ജാമ്യഹര്‍ജി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ഹര്‍ജിയില്‍ യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദി താനല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ രാഹുല്‍ പറഞ്ഞതെല്ലാം തള്ളുന്ന മൊഴിയാണ് യുവതി കഴിഞ്ഞ ദിവസം നല്‍കിയത്. 2024 ഓഗസ്റ്റ് 22നായിരുന്നു വിവാഹമെന്നും ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് 4 ദിവസം മാത്രമായിരുന്നുവെന്നും യുവതി മൊഴി നല്‍കി. ഒരു മാസമായപ്പോഴേക്കും വിവാഹബന്ധം ഒഴിഞ്ഞു. പിന്നീട് അഞ്ച് മാസത്തിന് ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് യുവതി മൊഴി നല്‍കിയതായാണ് വിവരം.
യുവതി വിവാഹിതയാണെന്ന കാര്യം അറിയാമായിരുന്നുവെന്നും ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചാണ് സംസാരിച്ചതെന്നുമാണ് രാഹുല്‍ നല്‍കുന്ന വിശദീകരണം.