അനുബന്ധ വാര്‍ത്തകള്‍
- ക്ഷേമ പെൻഷൻ 3,000 ആക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം; 500 കൊടുക്കാൻ കഴിയാത്തവരുടെ വീമ്പിളക്കലെന്ന് ട്രോൾ
- കൊച്ചിയില്‍ ഐറിസ് ലവന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിരോധിത മേഖലയില്‍ പ്രവേശിച്ചു; മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
- മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
- കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് ടോറസ് ലോറിയില്‍ ഇടിച്ചു; 44 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
- ദേശീയപാതയും ഉടൻ തുറക്കും; കുതിപ്പ് തുടരാൻ എൽഡിഎഫ്
എട്ടാം ക്ലാസിലെ ചോദ്യപേപ്പർ ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകി
കണ്ണൂർ: എട്ടാം ക്ലാസിലെ പരീക്ഷാ ചോദ്യപേപ്പർ ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകി.തലശേരി നോർത്ത് ബി.ആ.സി ക്കു കീഴിലെ ചില സ്കൂൾ പരീക്ഷയ്ക്ക് നൽകിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷാ ചോദ്യക്കടലാസിനു പകരം പത്താം തീയതി നടക്കാനിരുന്ന എട്ടാം ക്ലാസിലെ മലയാളം ചോദ്യക്കടലാസാണ് പരീക്ഷാർത്ഥികൾക്ക് നൽകിയത്.
പരീക്ഷ തുടങ്ങിയതും കവർ പൊട്ടിച്ച് ചോദ്യപേപ്പർ വിതരണം ആരംഭിച്ചു. തുടക്കത്തിൽ തന്നെ അദ്ധ്യാപകർ അബദ്ധം കണ്ടെത്തുകയും വിവരം ബി.ആർ.സി യെ അറിയിക്കുകയും ചെയ്തു. തുടർന്ന് കണ്ണരിൽ നിന്നും ചോദ്യപേപ്പർ എത്തിച്ചാണ് വിതരണം ചെയ്തതും 1 പരീക്ഷ നടത്തിയതും. ചോദ്യപ്പേർ അടിച്ച് പായ്ക്ക് ചെയ്ത സമയത്ത് ക്രമ നമ്പർ ഒട്ടിച്ചപ്പോൾ ഉണ്ടായ പിഴവാണ് ഇത്തരമൊരു അബന്ധം ഉണ്ടാക്കിയത് എന്നാണ് അധികാരികളുടെ പ്രാഥമിക നിഗമനം.