1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anwar says he will not join UDF without replacing VD Satheesan

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

കൂടാതെ നാമ നിര്‍ദ്ദേശിക പത്രിക പിന്‍വലിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

PV Anvar
വിഡി സതീശനെ മാറ്റാതെ  യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ആഭ്യന്തരമോ വനം വകുപ്പോ നല്‍കണമെന്നും യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ 9 മണി വരെ സംസാരിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞു. കൂടാതെ നാമ നിര്‍ദ്ദേശിക പത്രിക പിന്‍വലിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
 
അടുത്ത തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കാമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തുവെന്നും പിവി അന്‍വര്‍ പറഞ്ഞു. യുഡിഎഫിന്റെ കൂടെ നില്‍ക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ യുഡിഎഫ് ആണ് തനിക്ക് നേരെ വാതില്‍ അടച്ചതൊന്നും പിവി അന്‍വര്‍ ആരോപിച്ചു. പിവി അന്‍വറിനെ നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അനുകൂലിച്ചിരുന്നു. അന്‍വര്‍ തെരുവില്‍ നടക്കുന്ന രാഷ്ട്രീയ നേതാവായി മാറിയതില്‍ ദുഃഖം ഉണ്ടെന്നും കഴിവും കാര്യപ്രാപ്തിയും ഉള്ള ആളാണ് അന്‍വറെന്നും അന്‍വര്‍ രാഷ്ട്രീയത്തില്‍  വേണമെന്നാണ് തന്റെ താല്‍പര്യമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
 
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശിക പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സ്വതന്ത്രനായാണ് അന്‍വര്‍ മത്സരിക്കുന്നത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍