1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anwar nomination rejected

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച പത്രികയില്‍ പ്രശ്‌നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.

PV Anwar nomination rejected
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി പിവി അന്‍വറിന്റെ പത്രിക തള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച പത്രികയില്‍ പ്രശ്‌നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നാമനിര്‍ദേശ പട്ടികയില്‍ പത്രികയില്‍ 10 പേര്‍ ഒപ്പിടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.
 
എന്നാല്‍ അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലും സ്വാതന്ത്ര്യനായും രണ്ട് സെറ്റ് പത്രികകളാണ് അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയ വിവരം അന്‍വറിനെ വരണാധികാരി അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി