അനുബന്ധ വാര്‍ത്തകള്‍
- P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍
- നവ കേരള സദസിന്റെ പേരില്‍ മന്ത്രി റിയാസ് കരാറുകാരില്‍ നിന്ന് പണപ്പിരിവ് നടത്തി; തെളിവ് കൈയില്‍ ഉണ്ടെന്ന് പി വി അന്‍വര്‍
- കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി
- Nilambur Byelection 2025: ഷൗക്കത്തിനോടു എതിര്‍പ്പുള്ള ലീഗ് വോട്ടുകള്‍ അന്‍വറിലേക്ക് പോയേക്കാം, ഗുണം സ്വരാജിന്; 'വിറച്ച്' യുഡിഎഫ് ക്യാംപ്
- തമിഴ് സംവിധായകന് വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു; മരണം നിര്‍മാതാവിനോട് കഥ പറഞ്ഞ് മടങ്ങുമ്പോള്‍
വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം
അതേസമയം ശക്തിപ്രകടനത്തിനായി അന്‍വര്‍ പണംകൊടുത്ത് പുറത്തുനിന്ന് ആളുകളെ ഇറക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്
നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രകടനമായെത്തിയാണ് അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
അതേസമയം ശക്തിപ്രകടനത്തിനായി അന്‍വര്‍ പണംകൊടുത്ത് പുറത്തുനിന്ന് ആളുകളെ ഇറക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ കൊടികളും പ്രകടനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പലരും നിലമ്പൂര്‍ മണ്ഡലത്തിനു പുറത്തുനിന്ന് ഉള്ളവരാണ്. ഇടതുമുന്നണി വിട്ട ശേഷം ശക്തിപ്രകടനം നടത്തിയപ്പോഴും അന്‍വര്‍ പണംകൊടുത്ത് സ്ത്രീകളെ അടക്കം ഇറക്കിയത് വലിയ വാര്‍ത്തയായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായുള്ള പ്രകടനത്തില്‍ ആം ആദ്മിയുടെ കൊടികളുമായി പങ്കെടുത്തവരോടു മാധ്യമങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്‍വറിന്റെ കൂട്ടാളികള്‍ അത് തടഞ്ഞു. ഇതോടെയാണ് പുറത്തുനിന്ന് ആളെ ഇറക്കി പ്രകടനം നടത്തുകയാണ് അന്‍വറെന്ന ആക്ഷേപം ഉയര്‍ന്നത്.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ആളുകള്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് അന്‍വര്‍ പറയുന്നു. അതേസമയം അന്‍വറിനെ പിന്തുണച്ചിരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. അന്‍വറിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.