പൂനെ|
jibin|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (08:52 IST)
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസങ്ങളായി സമരം ചെയ്‌തു വരുകയായിരുന്ന വിദ്യാര്‍ഥികളെ അര്‍ദ്ധരാത്രിയില്‍ ജ്യാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്‍തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 5 വിദ്യാര്‍ഥികളെയാണ് നിലവില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക കൃത്യനിര്‍വ്വഹണ വേളയില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പ്രശാന്ത് പത്രബെ രണ്ട് പെണ്‍കുട്ടികളടക്കം 17 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്‍ത വിദ്യാര്‍ഥികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം, വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അര്‍ദ്ധരാത്രിയിലെ അറസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി അനുഭാവിയും സീരിയല്‍ നടനുമായ
ഗജേന്ദ്ര ചൌഹാനെ നിയമിച്ചതിനെതിരെ കഴിഞ്ഞ കുറേ നാളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. സമരത്തെ അടിച്ചൊതുക്കാനുള്ള നീക്കമാണ് വിദ്യാര്‍ഥികളുടെ അറസ്‍റ്റെന്നും സമരക്കാര്‍ ആരോപിക്കുന്നു.