പള്‍സര്‍ സുനിയുടെ ശിക്ഷ നാളെ അറിയാം

ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു

Pulsar Suni
രേണുക വേണു| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2025 (15:59 IST)
Pulsar Suni

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ അറിയാം. പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികളുടെ ശിക്ഷയാണ് നാളെ വിധിക്കുക. കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി.

ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി. ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് കേസില്‍ മറ്റു പ്രതികള്‍. കേസില്‍ കുറ്റക്കാര്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കും.

ഐപിസി പ്രകാരം പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗമാണ് (വകുപ്പ് 376 ഡി) ഏറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റം. 20 വര്‍ഷം വരെ കഠിന തടവോ, ജീവിതാവസാനം വരെയുള്ള കഠിന തടവോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :