ഉറങ്ങിക്കിടന്നയാളെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി; ക്രൂരമായ കൊലപാതകം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 ജനുവരി 2021 (10:34 IST)
ബറെയ്‌ലി: നാല്‍പ്പത്തിയഞ്ചുകാരനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബറെയ്‌ലി ജില്ലയിലെ ശീഷ്ഗഢിലാണ് ക്രുരമായ സംഭവം നടന്നത്. ധരംപാല്‍ എന്നയാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് വീടിന് എണ്ണൂറ് മീറ്റർ അകലെയുള്ള മരത്തിൽ മൃതദേഹം കണ്ടെത്തിയത്. മരത്തിൽ വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ധരംപാലിനെ പിന്നെ കണ്ടിട്ടില്ലെന്ന് സഹോദരൻ പറയുന്നു. ജീവനോടെ കത്തിക്കുകയായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പൊള്ളലും അതിനെത്തുടര്‍ന്നുള്ള ആഘാതവുമാണ് മരണകാരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :