ഗോവിന്ദചാമിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി

ന്യൂഡല്‍ഹി:| Last Modified ബുധന്‍, 30 ജൂലൈ 2014 (14:23 IST)
കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ നടപ്പാക്കുന്നതിലുള്ള സ്റ്റേ സുപ്രിം കോടതി നീട്ടി.

കേസ് സംബന്ധിച്ചുള്ള കീഴ് കോടതി രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2013 ഡിസംബറില്‍ ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു ഇത് പിന്നീട് ഹൈക്കോടതി ശരിവച്ചു.ഇതേത്തുടര്‍ന്ന് ഗോവിന്ദചാമി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന സൌമ്യയെ ഗോവിന്ദചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :