പൊലീസിനെ വെട്ടിച്ച് ബിന്ധ്യയും റുക്‌സാനയും ഒളിവില്‍; തെരച്ചില്‍ വ്യാപകം!

 ബിന്ധ്യയും റുക്‌സാന , ബ്ലാക്‌ മെയിലിംഗ് , പൊലീസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (12:04 IST)
കൊച്ചി ബ്ലാക്‌ മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യ തോമസും റുക്‌സാനയും ഒളിവില്‍ പോയതായി സൂചന. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെ അറസ്‌റ്റിനുള്ള സാഹചര്യമൊരുങ്ങിയതോടെയാണ് ഇരുവരും ഒളിവില്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്കുവേണ്ടി പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഹോട്ടലുകളിലും പോലീസ് ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്. ഒളിവില്‍ പോയ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമംതുടങ്ങിയിട്ടുണ്ട്.

പണം നല്‍കിയില്ലെങ്കില്‍ കിടപ്പറ ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്നാണ് രവീന്ദ്രന്‍ ആത്മഹത്യചെയ്തതെന്നുമാണ്
കേസിലെ സാക്ഷിയായ വില്‍സണ്‍ പെരേര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :