കൊച്ചി|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (10:35 IST)
ട്രോളിംഗ് നിരോധനം നീങ്ങുന്നതോടെ തീരക്കടലില്‍ 'പെലാജിക് ട്രോളിംഗ്' തുടങ്ങാനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം. മത്സ്യസമ്പത്തിന് വിനയാകുന്ന രീതിക്കെതിരേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തന്നെ ശക്തമായി രംഗത്തുണ്ട്
മത്സ്യബന്ധന വല രണ്ട് ബോട്ടുകളില്‍ ബന്ധിച്ച് കടല്‍ അരിച്ചുപെറുക്കുന്ന രീതിയാണ് 'പെലാജിക് ട്രോളിംഗ്'. ചിലപ്പോള്‍ മൂന്നു ബോട്ടുകള്‍ വരെ ഈ രീതിയില്‍ കൂട്ടായി വലവിരിക്കും. ചെറുമീനുകള്‍ കൂട്ടത്തോടെ നശിക്കുവാന്‍ ഇത് ഇടയാക്കും. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിന്റെ തീരക്കടലില്‍ വ്യാപകമായി പെലാജിക് രീതി ഉപയോഗിച്ചുതുടങ്ങിയത്.
കടലില്‍ പെലാജിക് ട്രോളിങ് നടത്താതിരിക്കുവാന്‍ കര്‍ശന നടപടി വേണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും, മത്സ്യത്തൊഴിലാളി ഐക്യവേദിയും ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടലില്‍ മത്സ്യം കുറയുമ്പോഴാണ് ട്രോളിംഗ് ബോട്ടുകള്‍ കൂട്ടമായി ഈ രീതി പ്രയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പലയിടത്തും പെലാജിക് സമ്പ്രദായം കണ്ടതോടെ പരമ്പരാഗത തൊഴിലാളികള്‍ എതിര്‍പ്പുമായെത്തിയിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നാലു ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.